Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divider

Palakkad

ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

നെ​ന്മാ​റ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചി​റ്റി​ല​ഞ്ചേ​രി തോ​ണി​വീ​ട് പ​രേ​ത​നാ​യ സു​ഗ​ത​ന്‍റെ മ​ക​ൻ സ​ലീ​ജ് (38) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11നാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് പ​ഴക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ​ലീ​ജി​ന്‍റെ വി​വാ​ഹ​വാ​ർ​ഷി​കം ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു.

ഇ​തി​നാ​യി വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത തൃ​ശൂ​ർ-​പ​ട്ടി​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. അ​മ്മ: രു​ക്മ​ണി. അ​ച്ഛ​ൻ: പ​രേ​ത​നാ​യ സു​ഗ​ത​ൻ. ഭാ​ര്യ: വ​നി​ത. മ​ക്ക​ൾ: ന​യ​ന, ന​വ​നീ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രാ​ജ്, സ​നോ​ജ്.

Latest News

Up